വിജയ്‌യുടെ റോൾസ് റോയ്സിൽ പിറന്നാൾ ആഘോഷിച്ച് അപർണ ദാസ്

വിജയ്‌യുടെ റോൾസ് റോയ്സിൽ പിറന്നാൾ ആഘോഷിച്ച് അപർണ ദാസ്

ചെന്നൈയിലൂടെ റോള്‍സ് റോയിസ് ഓടിച്ച് വിജയ്, കൂടെ സംവിധായകന്‍ നെൽസൺ ദിലീപ്കുമാറും അപര്‍ണ ദാസും പൂജ ഹെഗ്ഡെയും സതീശും. ‘ബീസ്റ്റ്’ സിനിമയുടെ ചിത്രീകരണത്തിനിടെ അപർണ ദാസിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായിരുന്നു ഈ യാത്ര. ‘എന്റെ പിറന്നാൾ യാത്ര’ എന്ന അടിക്കുറിപ്പോടെ അപർണ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അപര്‍ണ. നടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ബീസ്റ്റ്’. മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *