Flash News
പോയിന്റ് ബ്ലാങ്ക് എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്ത് ചുവടുവയ്ക്കുകയാണ് അപ്പാനി ശരത്ത്. തിയ്യാമ്മ എന്ന അപ്പാനി ശരത്തിന്റെ പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രംനിർമ്മിക്കുന്നത്.

പാൻ ഇന്ത്യൻ സിനിമയുമായി അപ്പാനി ശരത്ത്

പോയിന്റ് ബ്ലാങ്ക് എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്ത് ചുവടുവയ്ക്കുകയാണ് അപ്പാനി ശരത്ത്. തിയ്യാമ്മ എന്ന അപ്പാനി ശരത്തിന്റെ പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രംനിർമ്മിക്കുന്നത്.ഈ ചിത്രത്തിൽ ശരത്തിന് പുറമെ ഡി.എം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷിജി മുഹമ്മദും നിർമ്മാണ പങ്കാളിത്തം വഹിക്കുന്നു.ചിത്രത്തിൽ തമിഴിലേയും മലയാളത്തിലേയും പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ഈ സന്തോഷ വാർത്ത ആരാധകർക്കായി പങ്കുവച്ചത്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ അഭിനയ രംഗത്ത് എത്തിയ അഭിനേതാവാണ് അപ്പാനി ശരത്ത്.സൈനു ചാവക്കാടൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന റോഡ് മൂവി ആണ് പോയിന്റ് ബ്ലാങ്ക്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. ഓഗസ്റ്റ് 17ന് ഗോവയിൽ ചിത്രീകരണം ആരംഭിക്കാൻ ആണ് പദ്ധതി. മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *