സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിനു ജൂലൈ 1 മുതല്‍ അപേക്ഷിക്കാം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (ടങഅങ)യില്‍ ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം . കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി നല്‍കി യന്ത്രവല്കൃതകൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റില്‍കൂടി ഇതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏതൊരാള്‍ക്കും പൂര്‍ത്തിയാക്കാവുന്നതാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗങ്ങളില്‍പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണനയുണ്ട്.

എല്ലാവിധ കാര്‍ഷിക യന്ത്രോപകരണങ്ങളും കൂടാതെ വിള സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകള്‍, നെല്ല് കുത്തുന്ന മില്ലുകള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന യന്ത്രങ്ങള്‍, ഓയില്‍ മില്ലുകള്‍ തുടങ്ങിയവയെല്ലാം ഈ പദ്ധതിയിന്‍ കീഴില്‍ ലഭ്യമാണ്. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പദ്ധതി നിബന്ധനകളോടെ 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡി ലഭ്യമാണ്. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80% നിരക്കില്‍ പദ്ധതി നിബന്ധനകളോടെ 8 ലക്ഷം രൂപവരെയും, കാര്‍ഷികയന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി പദ്ധതി തുകയുടെ 40% വരെയും സബ്‌സിഡി ലഭിക്കും.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയത് മെഷീന്‍ വാങ്ങി കഴിഞ്ഞാല്‍ അതാതു ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്
എന്‍ജിനീയറുടെ ഓഫീസില്‍നിന്നും ഭൗതിക പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *