ഈ മാസ്കിന്റെ വില കേട്ട് ഞെട്ടരുത്; സോഷ്യൽ മീഡിയയിൽ വൈറലായി എ.ആര്‍‌ റഹ്മാൻ

കൊവിഡ് കാലമായതുകൊണ്ട് തന്നെ മാസ്ക് ധരിക്കാതെ ആരും പുറത്തിറങ്ങാറില്ല. 10 രൂപയുടെ മുതല്‍ 100 ഉം 200 രൂപ വിലയുളള മാസ്കുകളാണ് സാധാരണയായി എല്ലാവരും ധരിക്കാറുളളത്. എന്നാല്‍ സെലിബ്രിറ്റികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

ഏറ്റവും വിലയേറിയതും മികച്ച സുരക്ഷ ഉറപ്പുനല്‍കുന്നതുമായ മാസ്കുകളാണ് താരങ്ങള്‍ ധരിക്കുന്നതെന്നാണ് ബോളിവുഡില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍. സം​ഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ മാസ്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.ചെന്നൈയില്‍ കൊവിഡ് വാക്സിന്‍ എടുത്തശേഷം പുറത്തുവരുന്ന തന്റെയും മകന്‍ അമീന്റെയും ചിത്രം എ. ആര്‍ റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇതില്‍ ഇരുവരും ധരിച്ചിരുന്ന മാസ്ക് ഏതാണെന്നുളള ചര്‍ച്ചയാണ് ട്വിറ്ററില്‍ അടക്കം ഉയര്‍ന്നത്. വായു മലീനികരണത്തില്‍ നിന്ന് അടക്കം സുരക്ഷിതത്വം നല്‍കുന്ന വെളുത്ത നിറമുളള ഡ്യുവല്‍ എച്ച്‌ 13 ഗ്രേഡ് എച്ച്‌ഇപിഎ ഫില്‍ട്ടര്‍ മാസ്കാണ് ഇരുവരും ധരിച്ചിരുന്നത്. എല്‍ജി പ്യൂരികെയര്‍ എന്ന പേരിലുളള ഈ മാസ്കിന്റെ വില 249 ഡോളര്‍, അതായത് 18,148 ഇന്ത്യന്‍ രൂപയാണ് വില.

99.7 ശതമാനം വരെ വായുശുദ്ധീകരണമാണ് മാസ്‌ക് ഉറപ്പ് നല്‍കുന്നത്. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനമാണ് എല്‍ജി പ്യൂരികെയര്‍ മാസ്‌കിന്റെ പ്രത്യേകത. 820 എംഎഎച്ച്‌ ബാറ്ററി ഘടിപ്പിച്ച ഈ മാസ്ക് ഉപയോ​ഗിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ തന്നെ വായു ശുചീകരിക്കും. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ പരമാവധി എട്ട് മണിക്കൂര്‍ വരെ പ്യൂരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറോടെ മാസ്ക് ഉപയോ​ഗിക്കാം.

Comments: 0

Your email address will not be published. Required fields are marked with *