ശരീരത്തിൽ ചുവന്ന പാടുകൾ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക !
ഷിഗെല്ലയ്ക്ക് പിന്നാലെ തക്കാളിപ്പനിയും കേരളത്തിൽ പടർന്നു പിടിക്കുന്നു. കുട്ടികളിലാണ് കൂടുതൽ തക്കാളിപ്പനി കണ്ടുവരുന്നത്. പനിയ്ക്ക് പുറമെ ശരീരത്തിലും വായയിലുമെല്ലാം ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടാറുണ്ട്.പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഒരുപക്ഷേ കൂടുതൽ ആളുകളിലേക്ക് പടരാൻ സാധ്യത കൂടുതലാണ്.അതുകൊണ്ട് തന്നെ അഞ്ചു വയസിന് താഴെയുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധിതരായ കുട്ടികളിൽ കടുത്ത പനി, ശരീരവേദന, സന്ധിവീക്കം, ക്ഷീണം, മലബന്ധം, ഓക്കാനം, ഛർദ്ദി, വയറിളക്കം, കൈകൾ, കാൽമുട്ടുകൾ, നിതംബം എന്നിവയുടെ നിറവ്യത്യാസം, ചുമ, തുമ്മൽ, മൂക്കൊലിപ്പ് എന്നിവയും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കുട്ടിക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണിക്കണം. രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന കുമിളകളിൽ ചൊറിയുന്നത് ഒഴിവാക്കണം. ശരിയായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom