നിങ്ങൾ ഇത്തരത്തിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ മെമ്പർ ആണോ? എങ്കിൽ സൂക്ഷിച്ചോ പണി വരുന്നുണ്ട്

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഏറ്റവും വലിയ ശുദ്ധീകരണം  ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഗൂഢാലോചന സിദ്ധാന്തക്കാര്‍, വ്യാജ വാര്‍ത്ത പ്രചാരകര്‍, സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നിവരെയും ഇത്തരക്കാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഗ്രൂപ്പുകളെയുമാണ് ഫേസ്ബുക്ക് ഇല്ലാതാക്കാന്‍ ആരംഭിച്ചത്.

ഇതിന്‍റെ ഭാഗമായി കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്ന ജര്‍മ്മന്‍ ഗ്രൂപ്പിനെയും, അതിലെ അംഗങ്ങളെയും ഫേസ്ബുക്ക് ഒഴിവാക്കിയതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പുതിയ ടൂള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. ഫേസ്ബുക്കിന്‍റെ നിലവിലുള്ള സുരക്ഷ പബ്ലിക്ക് നയങ്ങള്‍ക്ക് വിരുദ്ധമായി സംഘടിതവും വിനാശകരവുമായി ആശയ പ്രചാരണം നടത്തുന്ന സംഘങ്ങളെ ഈ ടൂള്‍ ഉപയോഗിച്ച് കണ്ടെത്തും

അടുത്തിടെയായി വ്യാജ പ്രചാരണങ്ങളുടെ പേരിലും, അവയ്ക്കെതിരെ ഫേസ്ബുക്ക് എടുക്കുന്ന നടപടികളുടെ പേരിലും ഈ സോഷ്യല്‍ മീഡിയ ഭീമന്‍ ഏറെ സമ്മര്‍ദ്ദത്തിലാണ്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയരുന്ന പാശ്ചാത്തലത്തിലാണ് പുതിയ ടൂളിന്‍റെ പ്രഖ്യാപനം. ഒരു ഗ്രൂപ്പ് വിനാശകരമായ പെരുമാറ്റം കാണിക്കുന്നുണ്ടെങ്കില്‍ യാതൊരു ഇളവും നല്‍കേണ്ടെന്നാണ് ഫേസ്ബുക്ക് തീരുമാനം എന്നാണ് ഫേസ്ബുക്ക് ഹെഡ് ഓഫ് സെക്യൂരിറ്റി പോളിസി നതാനീല്‍ ഗ്ലിച്ചര്‍ പറയുന്നത്.

അതായത് ഒരു ഗ്രൂപ്പില്‍ സംഘടിതമായി തീരുമാനം എടുത്ത് പുറത്ത് വിദ്വേഷം പ്രചാരണം നടത്തുകയാണെങ്കില്‍ അത് കണ്ടെത്താനും ഫേസ്ബുക്കിന് അത് നിര്‍ത്തലാക്കാനുമുള്ള ശേഷി പുതിയ സംവിധാനം നല്‍കുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *