പ്രായം കൂടിയ സ്ത്രീകളോടാണോ നിങ്ങൾക്ക് പ്രണയം?അതിന് പിന്നിൽ ചില കാര്യങ്ങളുണ്ട്

പ്രായം കൂടിയ സ്ത്രീകളോടാണോ നിങ്ങൾക്ക് പ്രണയം?അതിന് പിന്നിൽ ചില കാര്യങ്ങളുണ്ട്

ഭാര്യയേക്കാൾ പ്രായം കുറഞ്ഞ ഒരുപാട് പങ്കാളികളെ നമുക്കറിയാം. പാട്രിയാർക്കി രീതിയിൽ പറയുന്നത് സ്ത്രീകൾ എപ്പോഴും പുരുഷന്റെ പ്രായത്തിനേക്കാൾ താഴെയായിരിക്കണമെന്നായിരുന്നു. വിവാഹം ചെയ്യുമ്പോൾ എങ്ങാനും സ്ത്രീകൾക്ക് പുരുഷനേക്കാൾ പ്രായം കൂടിപ്പോയാൽ ബന്ധുക്കളുടെയും കുടുംബക്കാരുടെയും മുഖം ചുളിയും. പ്രിയങ്കാ ചോപ്ര – നിക്ക് ജോനാസ്, സെയ്ഫ് അലി ഖാൻ – അമൃത സിംഗ് (മുൻ ഭാര്യ), ഐശ്വര്യ റായ് – അഭിഷേക് ബച്ചൻ, ഫറ ഖാൻ – ഷിരിശ് , സച്ചിൻ – അഞ്ജലി,​ അർജുൻ കപൂർ- മലൈക അറോറ തുടങ്ങി നിരവധി സെലിബ്രിറ്റി ജോഡികളെ നമുക്കറിയാം. നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ത് കൊണ്ടായിരിക്കും എന്ന്. അതിന് പിന്നിൽ ചില കാര്യങ്ങളുണ്ട്. പ്രായം കൂടിയ സ്ത്രീകളോട് പുരുഷന്മാർക്ക് പ്രണയം തോന്നാനുള്ള കാരണങ്ങൾ… പ്രായം കൂടിയ സ്ത്രീകളിലെ പക്വതയും പരിചയസമ്പന്നതയും. മാത്രമല്ല, ഇക്കാരണങ്ങളാൽ ഇവർ അടുക്കും ചിട്ടയോട് കൂടിയവരും എല്ലാ കാര്യത്തിലും സമതുലിതമായ സമീപനം സ്വീകരിക്കുന്നവരുമായിരിക്കും. അതുപോലെ ഇവർ ഗോസിപ്പുകൾക്ക് അടിമപ്പെട്ടവരാകില്ല. പരിചയസമ്പന്നർ ആയതിനാൽ തെറ്റായ ആൾക്കാരെ കണ്ടെത്താനും അവരെ കൈകാര്യം ചെയ്യാനും അവർക്കാവും. പങ്കാളിയിൽ നിരാശയുണ്ടായാൽ പക്വതയോടെ പ്രവർത്തിക്കാൻ ഇവർക്ക് സാധിക്കും.പ്രായം കൂടിയ സ്ത്രീകൾ ആത്മവിശ്വാസവും ഉയർന്ന ആത്മാഭിമാനത്തോടും കൂടിയവരാണ്. തങ്ങളാണ് ശരിയെന്ന് തെളിയിക്കാനായി ഒരു തരത്തിലുള്ള വാദത്തിലും എളുപ്പം ഇടപെടുന്നവരാകില്ല ഇവർ. ദുഷ്കരമായ സമയങ്ങളെ എങ്ങനെ നേരിടണമെന്ന് ഇവർക്കറിയാം. ഒരു ബന്ധത്തിൽ മാത്രം ഒതുങ്ങണമെന്ന് വിശ്വസിക്കാത്ത ഇവർ‌ പങ്കാളിയെ ബഹുമാനിക്കുകയും അവർക്ക് വ്യക്തിപരമായി തനിച്ച് ചെലവഴിക്കാൻ സമയം ആവശ്യമെങ്കിൽ അതിന് അനുവദിക്കുകയും ചെയ്യുന്നു. വൈകാരികമായും പക്വത കൈവരിച്ച ഇവർ അനാവശ്യമായി വഴക്കുകൾക്കോ വാശികൾക്കോ വഴിവയ്ക്കാതെ വിവേകത്തോടെ വികാരങ്ങളെ കൈകാര്യം ചെയ്യുന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *