എപ്പോഴും ക്ഷീണമാണോ??? എങ്കില്‍ ഇതാകാം കാര്യം

പലരും പലപ്പോഴും വല്ലാത്ത ക്ഷീണമാണെന്ന് എന്ന് പരാതിപ്പെടാറുണ്ട്. എന്നാല്‍ കാരണം അറിയില്ല. ഭക്ഷണം കഴിയ്ക്കുന്നു. രോഗങ്ങളില്ല. ഉറക്കമുണ്ട്. എങ്കിലും ഒന്നിനും ഒരു ഉന്മേഷം ഇല്ലായ്ക. എപ്പോഴും ക്ഷീണവും തളര്‍ച്ചയും തന്നെ. ഒരു ജോലിയും ചെയ്യാന്‍ തോന്നില്ല. ഒന്നും ചെയ്യാന്‍ ഊര്‍ജമില്ലായ്മ. എപ്പോഴും ഉറക്കം തൂങ്ങിയിരിയ്ക്കുന്നുവെന്ന് പലരും കുറ്റപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള സാഹചര്യം നിങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. പലപ്പോഴും ശരീരത്തിലെ ചില ആവശ്യ വൈറ്റമിനുകളുടെ കുറവാണ് ഇത്തരം ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാന്‍ കാരണം.

വൈറ്റമിന്‍ ബി12 ഇത്തരത്തില്‍ ക്ഷീണം ഉണ്ടാക്കുന്നതില്‍ മുഖ്യനാണ്. ഇതിന്റെ കുറവ് പല പ്രശ്‌നങ്ങളും ഉണ്ടാക്കും. അതില്‍ ഒന്നാണ് ഈ ക്ഷീണം. ഉപാപചയ ‌പ്രവർത്തന നിരക്ക് നിയന്ത്രിക്കുക, ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക എന്നിവയ്ക്കെല്ലാം വൈറ്റമിന്‍ ബി12 സുപ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്. തലച്ചോറിന്റെ പ്ര‌‌വർത്തനത്തിനും വികസനത്തിനും വൈറ്റമിന്‍ ബി12 ആവശ്യമാണ്. ഡിഎൻഎയുടെ രൂപപ്പെടലിനും വൈറ്റമിന്‍ ബി12 അനിവാര്യമാണ്.

സാധാരണ വൈറ്റമിന്‍ ബി12ന്റെ കുറവ് കൂടുതല്‍ സസ്യാഹാരം കഴിയ്ക്കുന്നവരിലാണ് കണ്ടുവരുന്നത്. മിശ്രഭോജികള്‍ക്ക് വൈറ്റമിന്‍ ബി12 പല വഴികളിലൂടെ ലഭിക്കും. പാലിലും ‌മുട്ടയിലും മത്സ്യത്തിലും വൈറ്റമിന്‍ ബി12 ഉണ്ട്. മത്സ്യങ്ങളിൽ ചൂര, മത്തി എന്നിവയിൽ വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. സസ്യാഹാരങ്ങളില്‍ തേങ്ങാപ്പാല്‍, സോയാബീന്‍, ചില നട്‌സ് എന്നിവയില്‍ വൈറ്റമിന്‍ ബി12 കാണപ്പെടുന്നു. അതുപോലെ പാല്‍, പാല്‍ ഉത്പന്നങ്ങള്‍, മുട്ട എന്നിവയിലും വൈറ്റമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ വൈറ്റമിന്‍ ബി12 സസ്യാഹാരികളില്‍ സാമാന്യം കുറഞ്ഞ അളവുകളിലാണ് കാണപ്പെടാറുള്ളത്.

ശരീരത്തിന് വൈറ്റമിന്‍ സിയും അനിവാര്യമാണ്. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ സി സഹായിക്കും. ഈ ജീവകത്തിന്റെ കുറവ് ചെറിയ ഇടവേളകളില്‍ പല വിധ രോഗങ്ങള്‍ വരാന്‍ കാരണമാകും. കിവി, പൈനാപ്പിള്‍, പപ്പായ, സ്ട്രോബറി, തണ്ണിമത്തന്‍, മാമ്പഴം, നെല്ലിക്ക, ബ്രക്കോളി, മറ്റ് ഇലക്കറികള്‍ തുടങ്ങിയവയില്‍ വൈറ്റമിന്‍ സി ലഭ്യമാണ്. നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴവര്‍ഗങ്ങളില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് പലരെയും വൈറ്റമിന്‍ സിയുടെ അഭാവം അലട്ടാറുണ്ട്.

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ വൈറ്റമിന്‍ ഡി നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വൈറ്റമിന്‍ ഡിയും ആവശ്യമാണ്. മുട്ട, സാൽമൺ മത്സ്യം, കൂണ്‍, ധാന്യങ്ങള്‍, പയർ വർഗങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് വിറ്റാമിന്‍ ഡി ലഭിക്കും.

Comments: 0

Your email address will not be published. Required fields are marked with *