Flash News

മത്സരം തടസപ്പെടുത്തിയ സംഭവത്തിൽ ഫിഫ ഇടപെടുന്നു; അര്‍ജന്റീനയ്ക്ക് മൂന്ന് പോയിന്റ് ലഭിക്കാന്‍ സാധ്യത

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീൽ – അർജന്റീന മത്സരം ആരംഭിച്ച ശേഷം പൊലീസ് ഇടപെടലിനെ തുടർന്ന് ഉപേക്ഷിച്ചതോടെ അര്‍ജന്റീനയ്ക്ക് മൂന്ന് പോയിന്റ് ലഭിച്ചേക്കും. ഇക്കാര്യത്തില്‍ ഫിഫയാണ് അന്തിമ തീരുമാനം എടുക്കുക. മത്സരം നിയന്ത്രിച്ച റഫറിയുടേയും മാച്ച് കമ്മീഷണറുടേയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും തീരുമാനം. മത്സരം വീണ്ടും നടത്താനുള്ള സാധ്യത കുറവാണ്. ഈമാസം പത്തിന് ബൊളിവിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ഇതിനായി ടീം നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബ്രസീൽ അർജൻ്റീന മത്സരം പുരോഗമിക്കുന്നതിനിടെ അര്‍ജന്റീനന്‍ താരങ്ങള്‍ ക്വാറന്റെയ്ന്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ബ്രസീലിയന്‍ ഹെല്‍ത്ത് ഒഫീഷ്യല്‍സ് കളിക്കളത്തിലേക്ക് ഇറങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. തുടർന്ന് മത്സരം ഉപേക്ഷിച്ചു.

Comments: 0

Your email address will not be published. Required fields are marked with *