Flash News

മെസിയുടെ ഹാട്രിക്കിൽ അര്‍ജന്‍റീനയ്ക്ക് തകർപ്പൻ ജയം

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്‍റീന തോൽപ്പിച്ചു. ഹാട്രിക്ക് നേടിയ നായകന്‍ ലയണല്‍ മെസിയാണ് അർജൻ്റീനയുടെ വിജയശിൽപ്പി. പതിനാലാം മിനുറ്റിലും അറുപത്തിനാലാം മിനുറ്റിലും എണ്‍പത്തിയെട്ടാം മിനിറ്റിലുമാണ് മെസിയുടെ ബൂട്ടുകളില്‍ നിന്ന് അര്‍ജന്‍റീനക്കായുള്ള വിജയഗോളുകള്‍ പിറന്നത്.

മറ്റൊരു മത്സരത്തില്‍ പരാഗ്വേയ് വെനിസ്വേലയെയും കൊളംബിയ ചിലിയെയും പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാഗ്വായ് വിജയിച്ചുകയറിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം.

Comments: 0

Your email address will not be published. Required fields are marked with *