കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റിൽ; കസ്റ്റംസ് ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂർ

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ പ്രതി അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്. ഒമ്പതു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് കൊച്ചിയിലെ കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്.

സ്വർണക്കടത്തിൽ കസ്റ്റഡിയിലെടുത്ത ഷെഫീഖിൻ്റെ മൊഴിയാണ് അർജുനെ കുടുക്കുന്നതിൽ കസ്റ്റംസിന് നിർണായകമായത്. കടത്തിയ സ്വർണം അർജുനെ ഏൽപിക്കാനായിരുന്നു നിർദ്ദേശം കിട്ടിയതെന്ന് ഇയാൾ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. അർജ്ജുനുമായി ഷെഫീഖ് നടത്തിയ ചാറ്റുകളും കോളുകളും പ്രധാന തെളിവുകളായി. നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന അർജുനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അർജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്

Comments: 0

Your email address will not be published. Required fields are marked with *