അർജുൻ ആയങ്കി ഉപയോ​ഗിച്ചിരുന്നതിന് സമാനമായ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ; കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗമായ അർജുൻ ആയങ്കി ഉപയോ​ഗിച്ചിരുന്നതിന് സമാനമായ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് കാർ കണ്ടത്. കാറിന്റെ നമ്പർ പ്ലേറ്റുകൾ അഴിച്ച് മാറ്റിയ നിലയിലായിരുന്നു. കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

നേരത്തെ അർജുൻ കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയായ ഡിവൈഎഫ്ഐ പ്രവർത്തകൻ സജേഷിനെതിരെ പാർട്ടി നടപടി എടുത്തിരുന്നു. താന്റെ അനുവാദം ഇല്ലാതെയാണ് അർജുൻ സ്വർണ്ണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയത് എന്ന് കാട്ടി സജേഷ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വന്ന വിവരം.

Comments: 0

Your email address will not be published. Required fields are marked with *