Flash News
അർജുൻ കപൂറും മലൈകയും വേർപിരിയുന്നു?

അർജുൻ കപൂറും മലൈകയും വേർപിരിയുന്നു?

ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിയുന്നു. നാല് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നതെന്നും മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും മലൈകയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനു മുമ്പും ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും വാര്‍ത്തകളെ തള്ളി മലൈക തന്നെ രംഗത്തുവന്നിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി അര്‍ജുന്‍ കപൂര്‍ മലൈകയെ കാണാന്‍ നടിയുടെ വീട്ടില്‍ വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 98 ലാണ് ബോളിവുഡ് നടന്‍ അർബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 48 കാരിയായ മലൈക 2016 ൽ അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക മുപ്പത്തിനാലുകാരനായ അർജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും തുടങ്ങി. അർബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാൻ പ്രധാനകാരണം നടിക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല. ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലിയും ഏറെ വിമർശനം ഉണ്ടായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *