Flash News
കുവൈത്തില്‍ നിന്ന് എത്തുന്നവർക്ക് പിസിആര്‍ പരിശോധന ഒഴിവാക്കി

കുവൈത്തില്‍ നിന്ന് എത്തുന്നവർക്ക് പിസിആര്‍ പരിശോധന ഒഴിവാക്കി

കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ആർ ടി പി സി ആര്‍ പരിശോധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പി സി ആര്‍ പരിശോധന ഒഴിവാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ നിന്ന് രാജ്യത്തെത്തുന്നവർ എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലവും രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും നൽകണം. നേരെത്തെ മറ്റ് 108 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും കേന്ദ്രം ഇളവുകൾ അനുവദിച്ചിരുന്നു. ഏപ്രില്‍ 29ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ ഹോങ് കോങ്, യുക്രൈന്‍, യുഎസ്എ, സിങ്കപ്പൂര്‍, ബ്രസീല്‍, ഈജിപ്ത്, ഇറാന്‍, മാല്‍ദ്വീപ്‌സ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. എന്നാൽ നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ പട്ടികയില്‍ കുവൈത്തിനെ ഉള്‍പ്പെടുത്താത്തത് പ്രതിഷേധത്തിന് വഴിവച്ചിരുന്നു. കുവൈത്തിലുള്ള ഭൂരിഭാഗം ആളുകളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവരുമാണ്. അതേസമയം കുവൈത്തില്‍ പ്രവേശിക്കുന്നതിന് പ്രവാസികള്‍ ഇനി പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. സി വില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലാണ് ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന ആര്‍ക്കും പി.സി.ആര്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധമല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. വാക്സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. 2022 മേയ് ഒന്ന് മുതലായിരിക്കും പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *