അരിയില്‍ തീര്‍ത്ത ‘സുകുമാരകുടുംബ’ ചിത്രം

സമൂഹമാധ്യമങ്ങളില്‍ ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കുകയാണ് മനോഹരമായ ഒരു ആര്‍ട് വര്‍ക്ക്. സുകുമാരന്റെ ചലച്ചിത്ര കുടുംബത്തിന്റേതാണ് ഈ ചിത്രം. എന്നാല്‍ ഇതിനൊരു പ്രത്യേകതയുണ്ട്. ഇത് തയാറാക്കിയിരിക്കുന്നത് അരിയിലാണ്. ഈ പ്രത്യേകതയാണ് ഈ ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നതും.

സുകുമാരന്‍, മല്ലിക സുകുമാരന്‍, ഇന്ദ്രജിത്, പൂര്‍ണിമ ഇന്ദ്രജിത്, പൃഥ്വിരാജ്, സുപ്രിയ മേനോന്‍, പ്രാര്‍ത്ഥന ഇന്ദ്രജിത്, നക്ഷത്ര ഇന്ദ്രജിത്, അലംകൃത പൃഥ്വിരാജ് എന്നിവരെല്ലാം അടങ്ങുന്ന ഒരു സമ്പൂര്‍ണ കുടുംബ ചിത്രമാണ് ഇത്. കാഴ്ചയില്‍ അതിമനോഹരമാണ് ഈ ചിത്രം. സമൂമാധ്യമങ്ങളിലും ഈ ആര്‍ട് വര്‍ക്ക് വൈറലായിക്കഴിഞ്ഞു.

ശ്രീരാജ് ആര്‍ ശ്രീയാണ് ഈ ചിത്രം അരിയില്‍ തയാറാക്കിയത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് ശ്രീരാജ്. അരിയിലും ഗോതമ്പിലുമൊക്കെ ചിത്രം വരച്ച് ഈ മിടുക്കന്‍ ശ്രദ്ധ നേടുന്നു. അഞ്ച് ദിവസങ്ങള്‍ക്കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മുപ്പത് മണിക്കൂറുകള്‍ എടുത്തു ചിത്രത്തിന്റെ പൂര്‍ത്തീകരണത്തിന്.

Comments: 0

Your email address will not be published. Required fields are marked with *