‘എന്റെ ഈശോ… ഈ പാപികളോട് പൊറുത്താലും’ ‘ഈശോ’ വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അരുണ്‍ ഗോപി

‘ഈശോ’ എന്ന ചിത്രം വിവാദങ്ങളില്‍ പെട്ട് ഉലയുമ്പോള്‍ സംവിധായകന്‍ അരുണ്‍ ഗോപി പ്രതികരണവുമായി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അരുണ്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്, രാം ലീല എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് അരുണ്‍ ഗോപി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ഈശോ, അതിന്റെ പേരിലെ പ്രസക്തി കൊണ്ടു മാത്രം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. രാഷ്ട്രീയക്കാരും മതനേതാക്കളും വരെ ചിത്രത്തിന്റെ പേരിനെ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് അരുണ്‍ ഗോപിയുടെ പ്രതികരണം. എന്റെ ഈശോ…അങ്ങിതുവല്ലതും അറിയുന്നുണ്ടോ? ഈ പാപികളോട് പൊറുത്താലും … എന്നു തുടങ്ങുന്ന കുറിപ്പില്‍ ഈശോയുടെ മഹത്വവും ശക്തിയും വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അറിയുന്നില്ലെന്നും അതറിഞ്ഞിരുന്നേല്‍ ഈശോയുടെ പേരില്‍ ഈ ചേരിതിരിയല്‍ ഉണ്ടാകുമായിരുന്നില്ലെന്നും സംവിധായകന്‍ കുറിച്ചിരിക്കുന്നു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ പ്രവഹിക്കുന്നുണ്ട്. ഈശോ എന്ന ചിത്രത്തിന്റെ ടൈറ്റിലില്‍ നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ്‌ലൈന്‍ ആണ് പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ ചിത്രത്തില്‍ ഈശോയെ അപമാനിക്കുന്നുവെങ്കില്‍ 100 ശതമാനം എതിര്‍ക്കപ്പെടണമെന്നും ചിലര്‍ വാദിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *