Flash News

ആര്യ3 യിൽ അല്ലുവില്ല: പകരമാര്?

അല്ലു അർജുൻ നായകനായി എത്തിയ ആര്യ തെന്നിന്ത്യയിൽ സൂപ്പർ ഹിറ്റായ ചിത്രമായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ അല്ലുവില്ല എന്നാണ് പുതിയ റിപ്പോർട്ട്.

അല്ലു അർജുന് പകരം വിജയ് ദേവരകൊണ്ട നായകനാകുമെന്നാണ് വിവരം. അല്ലു അർജുനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയ്ക്ക് ശേഷം, സംവിധായകൻ സുകുമാർ ആര്യ 3യുടെ പ്രീപ്രൊഡക്ഷൻ വർക്കുകളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്.

അല്ലു അർജുന് താരപദവി നേടിക്കൊടുത്ത ചിത്രമായിരുന്നു ആര്യ. ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച്‌ വാർത്തകൾ വന്നതുമുതൽ, അല്ലു തന്നെയാകും നായകൻ എന്ന് തെലുങ്ക് സിനിമാ പ്രേക്ഷകർ ഉറപ്പിച്ചിരുന്നു. എന്നാൽ വിജയ് ദേവരകൊണ്ടയെ വെച്ച്‌ ചിത്രം ചെയ്യാനാണ് സുകുമാർ ആലോചിക്കുന്നത്. തന്റെ അടുത്ത ചിത്രം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമാണെന്ന് സുകുമാർ പ്രഖ്യാപിച്ചിരുന്നു.

 

Comments: 0

Your email address will not be published. Required fields are marked with *