Flash News

‘മയക്കുമരുന്ന് വാങ്ങാനുള്ള പണം കയ്യിലില്ല’; ആര്യൻ ഖാൻ കോടതിയിൽ

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ സ്പെഷ്യൽ കോടതി പരി​ഗണിക്കുന്നു. കേസിൽ ആര്യന് ജാമ്യം നൽകുന്നതിനെ എന്‍സിബി എതിർത്തു. എന്നാൽ മയക്കുമരുന്ന് വാങ്ങാനുള്ള പണം ആര്യന്റെ കയ്യിലില്ലെന്നാണ് ആര്യൻഖാന്റെ അഭിഭാഷകൻ അനിൽ ദേശായ് കോടതിയിൽ പറഞ്ഞത്. മയക്കുമരുന്ന് കടത്തുകാരെ പിടിക്കുന്നതിൽ എൻസിബി മികച്ച ജോലിയാണ് മുംബൈയിൽ ചെയ്യുന്നതെന്ന് ഞങ്ങൾക്കറിയാം. പക്ഷെ അതൊരിക്കലും ആളുകളെ പിടിച്ചു നിർത്താനുള്ള അധികാരം ഇവർക്ക് നൽകുന്നില്ല, അഭിഭാഷകൻ പറഞ്ഞു. ജാമ്യഹർജിയിൽ വാദം നടന്നു വരികയാണ്.

കഴിഞ്ഞയാഴ്ച മജിസ്‌ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് സ്‌പെഷ്യല്‍ കോടതിയിയെ സമീപിച്ചത്. ഒക്ടോബര്‍ മൂന്നിനാണ് മുംബൈയില്‍ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നിരോധിത ലഹരി ഉപയോഗം സംബന്ധിച്ച് ആര്യനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യുന്നത്.

Comments: 0

Your email address will not be published. Required fields are marked with *