Flash News

ലഹരിമരുന്ന് കേസ്; ആര്യൻ ഖാന് ഇന്ന് ജാമ്യം ലഭിക്കുമോ..?അപേക്ഷ പ്രത്യേക എൻഡിപിഎസ് കോടതിയിൽ

ആഢംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായ സൂപ്പർതാര പുത്രൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ വീണ്ടും കോടതിയിൽ. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആര്യൻ ഖാൻ.പ്രത്യേക എൻഡിപിഎസ് കോടതിയാണ് ആര്യന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആര്യന്‍റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ആര്യനിൽ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഇന്നും ഇതേ വാദമാകും പ്രധാനമായും ഉയർത്തുക.

അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി. കേസിൽ ഒരു നൈജീരിയ സ്വദേശിയെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാൾ. ഇയാളിൽ നിന്ന് കൊക്കെയ്നും പിടിച്ചെടുത്തിട്ടുണ്ട്.അതേസമയം ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അന്വേഷണം ബോളിവുഡിലേക്കും നീങ്ങുകയാണ്. നിർമാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ എൻസിബി ചോദ്യം ചെയ്യലടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *