അർജുൻ ആയങ്കിയുടെ സുഹൃത്തിന്റെ മരണത്തിനിടയാക്കിയ കാറോടിച്ച അശ്വിൻ മരിച്ച നിലയിൽ

സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന അശ്വിൻ മരിച്ചു. കണ്ണൂർ തളാപ്പ് സ്വദേശിയാണ് അശ്വിൻ. കണ്ണൂർ അഴീക്കോട് ഉണ്ടായ അപകടത്തിലാണ് റമീസ് മരിച്ചത്. റമീസിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് അശ്വിനായിരുന്നു.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിന് ശേഷം സ്വർണ്ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാനിരിക്കെയായിരുന്നു റമീസിന്റെ മരണം.

Comments: 0

Your email address will not be published. Required fields are marked with *