Flash News
നിയമസഭാ തെരഞ്ഞെടുപ്പ്; കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ്; കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സംസ്ഥാനങ്ങ​ളി​ൽ പ്ര​ചാ​ര​ണ റാ​ലി​ക​ൾ അടക്കമുള്ളവ മാർച്ച് ഏഴു വരെ നിരോധിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്. ടി.എം.സി രാജ്യസഭ എം.പി സുഖേന്ദു ശേഖർ റായ് ആണ് ജനു​വ​രി 15 വ​രെ മാത്രം പ്ര​ചാ​ര​ണ റാലി​ക​ൾക്ക് നി​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ കമീഷന്‍റെ​ നടപടിക്കെതിരെ രംഗത്തുവന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കൊവിഡ് സാഹചര്യവും ജനങ്ങളുടെ സുരക്ഷയും പരിഗണിച്ച് തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടങ്ങൾ ഒരുമിച്ച് നടത്താൻ തൃണമൂൽ തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, തങ്ങളുടെ അഭ്യർഥന നിരസിക്കുകയാണ് ചെയ്തത്. എട്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് കാരണം രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ് ചെയ്തതെന്നും ശേഖർ റായ് പറഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അഞ്ച് സംസ്ഥാ​ന​ങ്ങ​ളി​ലും പ്ര​ചാ​ര​ണ റാലികളും റോ​ഡ്ഷോ​ക​ളും യോഗങ്ങളും ജ​നു​വ​രി 15 വ​രെയാണ് കേന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​​ൻ നിരോധി​ച്ചത്. കൊവിഡ് വ്യാ​പ​ന മുൻകരു​ത​ൽ ന​ട​പ​ടി​യുടെ ഭാഗമായാണ് നി​രോ​ധം ഏർപ്പെടുത്തിയ​തെന്ന് മു​ഖ്യ തെരഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ സു​ശീ​ൽ ചന്ദ്ര ചൂണ്ടിക്കാട്ടുന്നു.

Comments: 0

Your email address will not be published. Required fields are marked with *