ആസ്തമ നിങ്ങളെ അലട്ടുന്നുവോ?
ആസ്തമ നിങ്ങളെ അലട്ടുന്നുവോ? പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും കാരണമാണ് ആസ്തമ ഉണ്ടാവുന്നത്.പൊടിപടലങ്ങൾ,പൂമ്പൊടി, കാലാവസ്ഥ മാറ്റങ്ങൾ ആസ്തമയെ മോശം അവസ്ഥയിലേക്ക് മാറ്റാൻ കഴിയാറുണ്ട്. വീടിനു പുറത്തുള്ള വായുമലിനീകരണത്തേക്കാൾ കൂടുതലാണ് വീടിനകത്തെ വായു മലിനീകരണമെന്നാണ് വിദഗ്ധർ പറയുന്നത്. വീട്ടിനുള്ളിലെ വായുമലിനീകരണമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വീട്ടിലെ വായു മലിനീകരണം എങ്ങനെ തടയാമെന്ന് നോക്കാം…
*അകത്തളത്തിൽ കാർപെറ്റ് ഇടുമ്പോഴും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പൊടിപടലങ്ങൾ അടിഞ്ഞുകൂടുന്ന കാർപെറ്റുകൾ ആസ്ത്മ, അലർജി പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു.
*വീട്ടിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരും അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ വായു മലിനീകരിക്കപ്പെടാനിടയുണ്ട്. വളർത്തുമൃഗങ്ങളെ വൃത്തിയോടെ പരിപാലിക്കുകയും ബെഡ്റൂമിലോ അടുക്കളയിലോ പ്രവേശിക്കാതിരിക്കാനും ശ്രദ്ധിക്കുക.
*വെന്റിലേഷൻ വേണ്ടവിധത്തിലല്ലാത്തതാണ് മിക്ക വീടുകളിലെയും വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അധികം തണുപ്പോ ചൂടോ ഇല്ലാത്ത സന്ദർഭങ്ങളിൽ വായുസഞ്ചാരത്തിനായി ജനലുകളും വാതിലുകളും തുറന്നിടുക.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom