Flash News

യു.പി മുൻ മന്ത്രി ആത്മാറാം തോമർ മരിച്ചനിലയിൽ

ഉത്തർപ്രദേശ്​ മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ ആത്മാറാം തോമർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. യു.പിലെ വസതിയിലാണ്​ തോമറിനെ ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്​. കഴുത്തിൽ തൂവാല പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൂടാതെ ഇദ്ദേഹത്തിന്‍റെ ഫോണും കാറും കാണാതായിട്ടുണ്ട്​. മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥർ സ്​ഥലത്തെത്തി കൊലപാതക കേസ്​ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. തോമറിനെ കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തിയതെന്നാണ്​ പ്രാഥമിക നിഗമനമെന്ന്​ പൊലീസ്​ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *