Flash News
അട്ടത്തോട് കോളനിയുടെ സമ​ഗ്ര വികസനത്തിന് 1 കോടി രൂപ അനുവദിച്ചു

അട്ടത്തോട് കോളനിയുടെ സമ​ഗ്ര വികസനത്തിന് 1 കോടി രൂപ അനുവദിച്ചു

അട്ടത്തോട് കോളനിയുടെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പട്ടിക വർഗ്ഗ വിഭാഗങ്ങൾ താമസിക്കുന്ന കോളനികളുടെ സമഗ്രമായ പുരോഗതിക്കായി കേരള സർക്കാർ പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന സവിശേഷ പദ്ധതിയായ അംബേദ്കര്‍സെറ്റിൽമെന്റ് പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.

അടിച്ചിപ്പുഴ കോളനിക്കും ഇതോടൊപ്പം ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇരു സ്ഥലങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോളനി നിവാസികളും പങ്കെടുക്കുന്ന ഊര് കൂട്ടങ്ങൾ വിളിച്ച് ചേർത്തു നിർവഹണം സംബന്ധിച്ച വിശദമായ പദ്ധതി രേഖ തയ്യാറാക്കും, സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് പദ്ധതി നിർവഹണ ചുമതല.

പട്ടിക ജാതി വികസന വകുപ്പ് അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അട്ടത്തോട് കോളനിക്കും കോട്ടങ്ങൽ മലമ്പാറ കോളനിക്കും ഒരു കോടി രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. ഓരോ കോടി രൂപ ചിലവഴിച്ചുള്ള രണ്ട്‌ പദ്ധതികളും പൂർത്തിയാകുന്നതോടെ അട്ടത്തോട് കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുകയും കോളനിയുടെ മുഖച്ഛായ തന്നെ മാറുകയും ചെയ്യും.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *