പട്ടാപ്പകല്‍ വിദ്യാര്‍ഥിയെ വെട്ടാന്‍ ശ്രമം
തിരുവനന്തപുരം കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ യുവാക്കളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം. ഇരുവിഭാഗവും സംഘം ചേര്‍ന്ന് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. അരമണിക്കൂര്‍ നേരം യുദ്ധ സമാനമായ സാഹചര്യത്തിനാണ് ബസ് സ്റ്റാന്‍ഡ് സാക്ഷിയായത്. പൊലീസെത്തിയതോടെ എല്ലാവരും ഓടി മറയുകയായിരുന്നു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഇന്ന് വൈകീട്ടോടെയാണ് സംഭവം. വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom