Flash News
കരിയർ നശിപ്പിക്കാൻ ശ്രമം നടക്കുന്നു; വെളിപ്പെടുത്തലുമായി നടി

കരിയർ നശിപ്പിക്കാൻ ശ്രമം നടക്കുന്നു; വെളിപ്പെടുത്തലുമായി നടി

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അൻഷിത. ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അന്‍ഷിത. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ തന്റെ സീരിയല്‍ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് അന്‍ഷിത പങ്കുവെച്ച ഒരു കുറിപ്പാണ്. നടിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെന്നും അതിനെ നിയമപരമായി നേരിടുമെന്നാണ് അന്‍ഷിത കുറിപ്പില്‍ പറയുന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ… ’ഹായ് ഞാന്‍ അന്‍ഷിത അഞ്ചി, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി കുറച്ചു മോശമായ കമന്റുകള്‍ എനിക്കെതിരെ വരുന്നുണ്ടായിരുന്നു. എന്റെ ക്യാരക്ടര്‍ മോശമാക്കുന്ന രീതിയിലും എന്റെ കരിയര്‍ നശിപ്പിക്കുന്ന രീതിലും എന്നെ മാനസികമായി തളര്‍ത്താനും നോക്കി. അതിനെ തുടര്‍ന്ന് എനിക്ക് ഒരുപാടു മെസ്സേജ് വന്നിരുന്നു. അതുകൊണ്ട് ഞാന്‍ ഇന്ന് നിയമപരമായി തന്നെ ഇതിനെ നേരിടാന്‍ കരുതി തിരുവനന്തപുരം സൈബര്‍ സെല്ലില്‍ അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. ഇത്തരത്തുിലുള്ള മസ്സേജ് കണ്ടാല്‍ ഉടന്‍ തന്നെ അവരുടെ പേജ് റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും പറയാന്‍ ഉള്ളത്. പിന്നെ അവരുമായി പേഴ്‌സണല്‍ മെസ്സേജ് ഇടുന്നവര്‍ വരുന്ന പ്രശ്‌നങ്ങളും നേരിട്ടോളൂ. ഞാന്‍ കേസ് കൊടുത്തിട്ടുണ്ട് നിയമപരമായി മുന്നോട്ടു പോകുന്നും ഉണ്ട്. നന്ദി’; അന്‍ഷിത ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *