ആചാരങ്ങളുടെ നിഗൂഢതയുമായി ‘അയാക്’; ട്രെയ്ലർ ശ്രദ്ധേയമാകുന്നു

നി​ഗൂഢതകൾ നിറഞ്ഞ ത്രില്ലർ ചിത്രം അയാക് ന്റെ ട്രെയ്ലർ ശ്രദ്ധേയമാകുന്നു. 20 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്നൊരു ആചാരവുമായി ബന്ധപ്പെട്ട നിഗൂഢതയുടെ കഥ പറയുകയാണ് ‘അയാക്’ എന്ന ഹ്രസ്വചിത്രം. തന്റെ അച്ഛനെ തേടിയിറങ്ങിയ മനു എന്ന മധ്യവയസ്‌കന്റെ കഥയാണിത്. ചിതാരി വനത്തിലേക്ക് എത്തുന്ന മനുവിനെ കാത്തിരിക്കുന്ന ചില സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ഹസീബ് അബ്ദുൾ ലത്തീഫ് ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. ഛായാഗ്രഹണം: സാഹിസ് അബ്ദുൾ സത്താർ.എഡിറ്റ്: സാഹിസ് &ഹസീബ്. ഒറിജിനൽ സ്കോർ : നബീൽ സുബൈർ. കലാസംവിധാനം: സഫീറ സൈഫുദ്ദീൻ. ആനിമേഷൻ: മർവ സലാഹ്. വസ്ത്രാലങ്കാരം: മുഫീദ കെ.പി. അസോസിയേറ്റ് ഡയറക്ടർ : അധിൽ lub.

തിരക്കഥ സഹായി: ആൽഫിന ഷെറിൻ. സംവിധാന സഹായികൾ :മുബീൻ, ഇഹ്സാൻ, വൈഷ്ണവ്, നെഗിൻ.
അഭിനയം : ആഷിക് സഫിയ അബൂബക്കർ, പൂജ മോഹൻരാജ്, വസീം മുഹമ്മദ്, ടി എം അശ്വിൻ, മിഫ്സൽ സലാഹുദ്ദീൻ

 

 

Comments: 0

Your email address will not be published. Required fields are marked with *