Flash News

പാന്‍ ഇന്ത്യന്‍ സിനിമയായി അയ്യപ്പൻ വരുന്നു !

പൃഥ്വിരാജ് അയ്യപ്പനാവാനുള്ള ഒരുക്കങ്ങൾ തുടങ്ങി.മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ സിനിമയായി അയ്യപ്പൻ എത്തുന്നു.പൃഥ്വിരാജിനൊപ്പം ആര്യയും പ്രധാന വേഷത്തിലെത്തുന്നു. അയ്യപ്പൻറെ ജീവിത കഥ പറയുന്ന ഈ സിനിമയെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമ ലോകം കാത്തിരിക്കുന്നത്.ചിത്രത്തിന്റെ നിർമാതാവ് ഷാജി നടേശനാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ചിത്രം 2023 ൽ റിലീസിനൊരുങ്ങുകയാണ്.

ഷാജി നടേശന്റെ വാക്കുകൾ..

ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് ‘അയ്യപ്പന്‍’. എല്ലാ ഭാഷകളിലും ഒരുമിച്ച് എത്തും. ഏത് ഭാകളില്‍ ചിത്രീകരണം നടത്തണമെന്ന് തീരുമാനിച്ചിട്ടില്ല. ശബരിമലയില്‍ കേരളത്തില്‍ നിന്നുള്ളതിനേക്കാള്‍ ഇതര സംസ്ഥാനങ്ങളില്‍ ഉള്ളവരാണ് കൂടതലായി സന്ദര്‍ശിക്കുന്നത്. അപ്പോള്‍ അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിത കഥ പാന്‍ ഇന്ത്യന്‍ സിനിമയാക്കാനാണ് ശ്രമിക്കുന്നത്. മലയാളത്തില്‍ നിന്നും അത്തരമൊരു പാന്‍ ഇന്ത്യന്‍ സിനിമയുണ്ടാകുമെന്ന വിശ്വാസത്തിലാണ്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുള്ളവര്‍ക്കും കാണാവുന്ന വിഷയം തെരഞ്ഞെടുക്കണം. അത്തരത്തിലുള്ള സിനിമയാണ് അയ്യപ്പന്‍. അയ്യപ്പന്‍ എല്ലാവരിലും ഉണ്ട്. ഇന്ത്യയ്ക്ക് പുറത്ത് മലേഷ്യയിലും ശ്രീലങ്കയിലും ഒക്കെയുള്ളവര്‍ക്കും ഇടയില്‍ ഒരു വികാരമാണ് അയ്യപ്പന്‍. വലിയ ക്യാന്‍വാസിലും, കാണാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളും വന്നാല്‍ നമ്മുടെ നാട്ടില്‍ നിന്നും ഒരു ഇന്റര്‍നാഷണല്‍ സിനിമ വരും. ആ ശ്രമത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിലാണിപ്പോള്‍. 2023ല്‍ അത് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ഇന്റര്‍നാഷണല്‍ സിനിമയാകാന്‍ എല്ലാ ഘടകങ്ങളുമുള്ള ചിത്രമാണ് അയ്യപ്പന്‍ എന്നാണ് ചര്‍ച്ച ചെയ്ത എല്ലാവരും അഭിപ്രായപ്പെടുന്നത്.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *