ചാര്‍മിളയെ വഞ്ചിച്ചതോടെ ബാബു ആന്റണിയോടുള്ള ഇഷ്ടം പോയെന്ന് ആരാധകൻ! മാസ് മറുപടിയുമായി നടൻ

ഒരുകാലത്ത് ഏറെ ചര്‍ച്ചയായി മാറിയ ബന്ധമായിരുന്നു ബാബു ആന്റണി-ചാര്‍മ്മിള. ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരമായി ഇരുവരും ഇടം പിടിച്ചിരുന്നു. ചാര്‍മ്മിളയുമായി പ്രണയത്തിലായിരുന്നില്ല താനെന്ന് പില്‍ക്കാലത്ത് ബാബു ആന്റണി വ്യക്തമാക്കിയിരുന്നു.
അഭിനയമെന്നത് മുഖഭാഷ മാത്രമല്ല ശരീര ഭാഷയുമാണ്. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഓഡിയന്‍സിന് നന്നായി മനസ്സിലാക്കാന്‍ പറ്റുമെങ്കില്‍ പിന്നെ ആവശ്യമില്ലാത്ത ഭാവങ്ങള്‍ ഇടാന്‍ എനിക്ക് താല്‍പര്യമില്ല. സൂപ്പര്‍ഹിറ്റായ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും അഭിനയത്തിന് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല എന്നും കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ബാബു ആന്റണിയുടെ പോസ്റ്റ്‌ . താരങ്ങളും ആരാധകരുമെല്ലാം പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.

ബാബു ആന്റണിയുടെ കുറിപ്പിന് കീഴിലായി ചാർമ്മിളയെക്കുറിച്ചുള്ള ചോദ്യവുമായി സിദ്ദിഖ് മുഹമ്മദ് കമന്റിട്ടിരുന്നു. നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി-ചാര്‍മിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.’,എന്നായിരുന്നു കമന്റ്.

‘സിദ്ധിഖ് മുഹമ്മദ് താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളവും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക’എന്നായിരുന്നു ബാബു ആന്റണിയുടെ മറുപടി.

Comments: 0

Your email address will not be published. Required fields are marked with *