കുഞ്ഞിനെ ബസ്സിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ അമ്മയുടെ ശ്രമം

എറണാകുളം മഴുവന്നൂരില്‍ അമ്മ ആറ് വയസുള്ള കുട്ടിയെ കെ.എസ്.ആര്‍.ടി.സി ബസിനിടയിലേയ്ക്ക് തള്ളിയിട്ടു. ഇന്ന് രാവിലെ 11 മണിയോടെ കുഞ്ഞിനെ അമ്മ കെഎസ്ആർടിസി ബസ്സിനിടയിലേക്ക് വലിച്ചെറിയുകയായിരുന്നു. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു. ഇവർക്ക് നാലു മക്കളുണ്ടെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്.

Comments: 0

Your email address will not be published. Required fields are marked with *