Flash News
കുഞ്ഞ് ജനിച്ചത് രണ്ട് ലിം​ഗങ്ങളുമായി

കുഞ്ഞ് ജനിച്ചത് രണ്ട് ലിം​ഗങ്ങളുമായി

കുഞ്ഞ് ജനിച്ചത് രണ്ട് ലിം​ഗങ്ങളുമായി, ഒരു ലിംഗം മുറിച്ച് മാറ്റി ഡോക്ടർമാർ. ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഇത്തരത്തിൽ രണ്ട് ലിംഗങ്ങൾ കാണാറുള്ളതെന്നും ഡോക്ടർമാർ പറഞ്ഞു. ബ്രസീലിലാണ് ഇത്തരമൊരു അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും വലിപ്പമുള്ള ലിംഗം പൂർണമായും വേർപെടുത്താൻ ഡോക്ടർമാർക്ക് സാധിച്ചുവെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇരട്ട ലിംഗം കാണ്ടുവരുന്ന ഈ അവസ്ഥയെ ഡിഫാലിയ എന്നാണ് വിളിക്കുന്നത്. പീഡിയാട്രിക് യൂറോളജി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ചെറുതായിട്ടുള്ള വലതുവശത്തുള്ള ലിംഗം മുറിച്ച് മാറ്റുവാനാണ് ഡോക്ടർമാർ തീരമാനിച്ചു. എന്നാൽ, കുട്ടിയുടെ വലതുവശത്തുള്ള ലിംഗംത്തിലൂടെ മാത്രമാണ് മൂത്രമൊഴിക്കാൻ സാധിക്കൂ എന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയതിനെത്തുടർന്നാണ് മറ്റൊന്ന് മാറ്റുന്നതിന് ശസ്ത്രക്രിയാ വിദഗ്ധർ തീരുമാനിച്ചു. പരിശോധനയിൽ ഇടതുവശത്തെ ലിംഗം ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. മൂത്രനാളി മൂത്രം കടന്നുപോകാൻ കഴിയാത്തത്ര ഇടുങ്ങിയതാണെന്നും കണ്ടെത്തുകയായിരുന്നു. ഇടത് ലിംഗം ഡോക്ടർമാർ പൂർണ്ണമായും നീക്കം ചെയ്തായി റിപ്പോർട്ടിൽ പറയുന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *