Flash News

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം; രേഖകള്‍ പരസ്യമാക്കണമെന്ന് ബൈഡന്‍

2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.സെപ്റ്റംബര്‍ 11ലെ ആക്രമണവുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച രഹസ്യ രേഖകള്‍ പരസ്യമാക്കാനാണ് നിര്‍ദേശം. ആറുമാസത്തിനുള്ളില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നും ബൈഡന്‍ പറഞ്ഞു. അന്നത്തെ ആക്രമണത്തെ അതിജീവിച്ചവരും ആക്രമണത്തിന് ഇരകളായ മൂവായിരത്തോളം പേരുടെ ബന്ധുക്കളും ഇക്കാര്യം ആവശ്യപ്പെട്ട് ബൈഡന് കത്തയച്ചിരുന്നു.

അല്‍ഖ്വയ്ദ തീവ്രവാദികളെ സൗദി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ അമേരിക്ക മനപ്പൂര്‍വ്വം മറച്ചുവെക്കുകയാണെന്നായിരുന്നു ഇവര്‍ കത്തില്‍ ആരോപിച്ചിരുന്നത്. സെപ്റ്റംബര്‍ 11 ലെ ആക്രമണത്തില്‍ സൗദിയുടെ പങ്കിനെക്കുറിച്ചുള്ള രഹസ്യ ഫയലുകള്‍ പരസ്യപ്പെടുത്താന്‍ ബൈഡന് മേല്‍ സമ്മര്‍ദ്ദം ഏറിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.രേഖകള്‍ പുറത്തുവിടാത്ത പക്ഷം അടുത്ത ആഴ്ച നടക്കേണ്ട അനുസ്മരണ പരിപാടികള്‍ ഒഴിവാക്കണമെന്ന് സെപ്റ്റംബര്‍ 11 ആക്രമണത്തിന് ഇരയായ 1700 ഓളം പേര്‍ ബൈഡന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *