ബജ്‌റംഗ് പൂനിയക്ക് വെങ്കലം

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ. ഗുസ്തിയിലെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ബജ്‌റംഗ് പൂനിയക്ക് വെങ്കലം. കസാക്കിസ്ഥാൻ താരം നിയാസ് ബേക്കോവിനെ തോൽപ്പിച്ചു. 8-0ത്തിനാണ് പൂനിയയുടെ വിജയം. ഗുസ്തിയിൽ ടോക്യോയിലെ രണ്ടാം മെഡൽ ഇന്ത്യയ്ക്ക് സ്വന്തമായി. 57-ാം കിലോ ഗ്രാം വിഭാഗത്തില്‍ രവുകുമാര്‍ ദഹിയ വെള്ളി നേടിയിരുന്നു. ഒളിമ്പിക്സ് ചരിത്രത്തിൽ ഗുസ്തിയിൽ ഇന്ത്യയുടെ ഏഴാം മെഡലാണിത്.

Comments: 0

Your email address will not be published. Required fields are marked with *