Flash News

ന്യൂസിലന്‍ഡിനെതിരെ മൂന്നാം ജയം; ടി20 പരമ്പര നേടി ബംഗ്ലാദേശ്

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. പരമ്പരയിലെ നാലാം മത്സരത്തില്‍ ആറ് വിക്കറ്റ് ജയവുമായാണ് ബംഗ്ലാദേശ് അഞ്ച് മത്സര പരമ്പര 3-1ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 19.3 ഓവറിൽ 93 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 51-2 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് 93ന് ഓള്‍ ഔട്ടായത്. 46 റണ്‍സെടുത്ത വില്‍ യംഗാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി നാസും നാലോവറില്‍ 10 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മുസ്തഫിസുര്‍ 3.3 ഓവറില്‍ 12 റണ്‍സിന് നാലു വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ 32-3 എന്ന നിലയില്‍ ബംഗ്ലാദേശ് തകര്‍ന്നെങ്കിലും ഓപ്പണര്‍ മുഹമ്മദ് നയീം(29), ക്യാപ്റ്റന്‍ മെഹമ്മദുള്ള(43) എന്നിവരുടെ ബാറ്റിംഗ് ബംഗ്ലാദേശിന്‍റെ ജയം ഉറപ്പാക്കി.

Comments: 0

Your email address will not be published. Required fields are marked with *