Flash News

ബാംഗ്ലൂരിലും അഫ്ഗാൻ വിദ്യാർത്ഥികളുടെ പ്രതിഷേധം

ബാംഗ്ലൂരിൽ പ്രതിഷേധ പ്രകടനവുമായി അഫ്ഗാൻ വിദ്യാർത്ഥികൾ. പാകിസ്താനെതിരെ മുദ്രാവാക്യമുയർത്തിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനം. അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ രൂപീകരിക്കുന്നതിനെതിരെയും പഞ്ച്ശീറിലെ പാകിസ്താന്റെ ആക്രമണങ്ങൾക്കെതിരെയും വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ മുഴക്കി. താലിബാനെ പിന്തുണയ്‌ക്കുന്ന പാകിസ്താനെതിരെ ഐക്യരാഷ്‌ട്രസഭ നടപടിയെടുക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ബാംഗ്ലൂർ ടൗൺഹാളിൽ നിന്ന് മൈസൂർ ബാങ്ക് സർക്കിളിലേക്കാണ് വിദ്യാർത്ഥികൾ പ്രതിഷേധ റാലി നടത്തിയത്. ഇന്ത്യയിലെ വിദേശ എംബസികൾക്ക് പുറത്തും അഫ്ഗാനികൾ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *