ബത്തേരിയിലെ കോഴ വിവാദം; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

സി.കെ ജാനുവിനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി നേതാക്കളെ പ്രതിചേർക്കാൻ തീരുമാനം. ബി.ജെ.പി വയനാട്‌ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് എന്നിവരെയാണ് പ്രതിചേർക്കുക.

ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുക്കാൻ തീരുമാനിച്ചത്. കോഴ കൈമാറ്റത്തിൽ ഇവർക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന്‌ ലഭിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ ഹാജരാക്കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ഐ.പി.സി 188 പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം, ഫോണ്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിശദീകരണം.

 

Comments: 0

Your email address will not be published. Required fields are marked with *