Flash News
ബീസ്റ്റ് നെറ്റ്ഫ്ലിക്സിൽ

ബീസ്റ്റ് നെറ്റ്ഫ്ലിക്സിൽ

തിയേറ്ററുകളെ ആഘോഷമാക്കിയ വിജയ് ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.പ്രമുഖ പ്ലാറ്റ് ഫോമായ നെറ്റ് ഫ്ലിക്സിലും,സൺ നെക്സ്സ്റ്റിലുമാണ് ചിത്രം റിലീസിന് എത്തുന്നത്. തിയറ്ററിൽ റിലീസായി ഒരു മാസം തികയുന്നതിന് മുൻപാണ് ഒടിടിയിൽ എത്തുന്നത്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രിൽ 13നാണ് തിയറ്ററിലെത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് ആരാധകരെ അത്രകണ്ട് തൃപ്തിപ്പെടുത്താനായില്ല. റോ ഉദ്യോഗസ്ഥാനായിട്ട് ആണ് ചിത്രത്തില്‍ വിജയ് അഭിനയിച്ചത്. ‘വീര രാഘവൻ’ എന്നായിരുന്നു വിജയിയുടെ കഥാപാത്രത്തിന്റെ പേര്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു ‘ബീസ്റ്റ്’ പറഞ്ഞത്. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട്. കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *