ബീസ്റ്റ് റിവ്യൂ വായിക്കാം
വിജയ് ആരാധകർ അക്ഷമരായി കാത്തിരുന്ന ചിത്രമായിരുന്നു നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റ്. ഇന്ന് രാവിലെ നാല് മണി മുതൽ സിനിമ കേരള തിയേറ്ററുകളിൽ എത്തി.കേരളത്തിൽ 99% തിയേറ്ററുകളിലും ബീസ്റ്റ് എത്തിയെന്നാണ് ഏറ്റവും വലിയ പ്രത്യേകത. വിജയ് ചിത്രങ്ങൾക്കെല്ലാം കേരളത്തിൽ വേണ്ട സ്വീകാര്യത ലഭിക്കാറുണ്ട്. വിജയ് ആരാധകരെ ബീസ്റ്റ് സംതൃപ്തിപ്പെടുത്തിയോ എന്നത് വലിയൊരു ചോദ്യമാണ്. നെൽസൺ മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങളോളം വരുമോ ബീസ്റ്റ് എന്നതും ചോദ്യമാണ്. ആക്ഷൻ ത്രില്ലർ കോമഡി ഗണത്തിലെത്തിയ ചിത്രത്തിൽ വീരരാഘവൻ എന്ന റോ ഏജൻറ് ആയിട്ടാണ് വിജയ് എത്തിയത്. കണ്ടിരിക്കാവുന്ന ചിത്രം എന്നതിലുപരി വിജയ് ആരാധകർ പ്രതിക്ഷിച്ചത്രേ ആഘോഷമാക്കാനുള്ളതില്ല എന്നത് നിരാശ ജനിപ്പിക്കുന്ന കാര്യമാണ്.
കഥയുടെ ഇതിവൃത്തം
ഇന്ത്യ പാകിസ്ഥാൻ ബോർഡറിൽ ആണ് കഥ ആരംഭിക്കുന്നത്. അവിടെ നടക്കുന്ന ഒരു മിഷനിൽ വീരരാഘവൻ പങ്കെടുക്കുകയും തൻറെ ഭാഗത്തുനിന്നും ഗുരുതരമായ ഒരു പിഴവ് സംഭവിക്കുകയും. ഇതു വീരരാഘവനെ എന്നെ മാനസികമായി തളർത്തുന്നു. പിന്നീട് ജോലിയിൽ നിന്നും പിൻമാറുകയും ചെന്നൈയിൽ താമസമാക്കുകയും ചെയ്തു വീര. അപ്രതീക്ഷിതമായി ഒരു മാളിൽ എത്തിപ്പെടുകയും, അന്നുതന്നെ ആ മാൾ ഹൈജാക്ക് ചെയ്യപ്പെടുകയും, തുടർന്ന് വീരരാഘവൻ എങ്ങനെ മറ്റുള്ളവരെ രക്ഷിക്കുന്നു എന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
നെൽസൺ വിജയിച്ചോ ?
കോലമാവ് കോകില, ഡോക്ടർ തുടങ്ങിയ വിജയ സിനിമകളുടെ സംവിധായകനാണ് നെൽസൺ. നെൽസൺ ആദ്യമായി വിജയ് ചിത്രത്തിന് സംവിധാനം ഒരുക്കിയപ്പോൾ പ്രതീക്ഷിച്ചത്ര പോരാ എന്നാണ് പൊതുവെ പറയുന്നത്. ഒരു സ്ഥിരം ആക്ഷൻ ത്രില്ലർ ടെമ്പ്ലേറ്റിൽ ഈ പറയാവുന്ന ചിത്രമാണ് ഇത് എന്നിരുന്നിട്ട് കൂടി ഒരു ആക്ഷൻ കോമഡി ത്രില്ലർ ചിത്രമായിട്ടാണ് ബീസ്റ്റ് ഒരുക്കിയിരിക്കുന്നത്. നെൽസൺ ഇതിന് മുമ്പ് സംവിധാനം ചെയ്ത രണ്ട് സിനിമകളും ഇങ്ങനെതന്നെ ആയിരുന്നു. വളരെ സീരിയസ് ആയിട്ടുള്ള ഒരു വിഷയത്തിന് ഇടയിലൂടെ ഡാർക്ക് ഹ്യൂമർ കയറ്റുന്ന പതിവാണ് നെൽസൺ സ്വീകരിച്ചിട്ടുള്ളത്. ഇവിടെയും അത് വിജയകരമായി തന്നെ സംവിധായകൻ നടപ്പിലാക്കിയിട്ടുണ്ട് എന്നുവേണം പറയാൻ.
പോസറ്റീവ് വശങ്ങൾ
സിനിമ അധികം ദൈർഘ്യം ഇല്ലാത്തതുകൊണ്ട് തന്നെ അധികം ബോറടിപ്പിക്കാതെ കഥ പറഞ്ഞു നിർത്തുന്നുണ്ട്. എന്തായാലും തിയേറ്ററിൽ നിന്നും ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമാണ് ബീസ്റ്റ്.സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ആക്ഷൻ രംഗങ്ങൾ തന്നെയാണ്. അനിരുദ്ധ് ഒരുക്കിയ ബാഗ്രൗണ്ട് സ്കോർ എല്ലാം തന്നെ ചിത്രത്തെ വേറെ ലെവലിലേക്ക് കൊണ്ടുപോകുന്നുണ്ട്. വെർബൽ കോമഡികളും കൗണ്ടറുകൾ എല്ലാം വർക്കൗട്ട് ആവുന്നുണ്ട് .
നെഗറ്റീവ് വശങ്ങൾ
പല സീനുകളിലും അനാവശ്യമായ ഒരു ബിൽഡ് അപ് അനുഭവപ്പെടുന്നുണ്ട്. അതിനെ ജസ്റ്റിഫൈ ചെയ്യുന്ന തരത്തിലുള്ള നറേഷൻ അല്ലാ തിരക്കഥയിൽ ഉള്ളത്. അതുകൊണ്ടുതന്നെ അത് ഒരു കല്ലുകടിയായി തോന്നി.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom