ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഒഴിവ്
വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പി. എസ്.സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 92/2022(പാര്‍ട്ട് -1, 60%പൊതു വിഭാഗം )93/2022 (പാര്‍ട്ട് -2 40% ഒഴിവിലേക്ക് വനം വകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാര്‍ക്കായി സംവരണം ചെയ്തത്). ഓരോ ജില്ലയിലേക്കും അതതു ജില്ലയില്‍നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ.മെയ് 18 നകം അപേക്ഷ സമര്‍പ്പിച്ച എല്ലാ ഉദ്യോഗാര്‍ത്ഥികളും സര്‍ട്ടിഫിക്കറ്റുകള്‍ പി. എസ്.സി പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യേണ്ടതാണെന്നു ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom