മനോഹരമായ കണ്‍പീലികള്‍ വോണോ? പുതിയ ചില വഴികളിതാ…

നല്ല അഴകുള്ള കണ്‍പീലികള്‍ എല്ലാവരുടേയും ആ​ഗ്രഹമാണ്. മുഖം മനസിന്റെ കണ്ണാടി എന്നാണാല്ലോ പറയാറ്. ഒരാളുടെ വ്യക്തിത്വം മനസിലാക്കുന്നതിൽ കണ്ണുകൾക്ക് നിർണായക പങ്കുണ്ട്. അതുകൊണ്ട് തന്നെ കണ്ണിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നത് കണ്‍പീലികളായതിനാല്‍ അതിന് അത്രത്തോളം പ്രാധാന്യമുണ്ട്.

നല്ല അഴകുള്ള കണ്‍പീലികള്‍ക്കായി നാം പലമാര്‍ഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ പുതിയ ചില വഴികൾ പരിചയപ്പെടാം. ആവണക്കെണ്ണ കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് കണ്‍പീലികള്‍ വളരുന്നതിനും കരുത്ത് നല്‍കുന്നതിനും സഹായിക്കും. ഉറങ്ങുന്നതിന് മുന്‍പ് ഒലീവ് ഓയില്‍ കണ്‍പീലിയില്‍ പുരട്ടുന്നതും അഴക് വര്‍ധിപ്പിക്കുന്നു. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ കണ്‍പീലിയുടെ വളര്‍ച്ചയെ സഹായിക്കും.

കറ്റാര്‍വാഴ ജെല്‍ കണ്‍പീലികളില്‍ തേച്ച് പിടിപ്പിക്കുന്നത് കണ്‍പീലികള്‍ക്ക് ആരോഗ്യം നല്‍കാന്‍ സഹായകരമാകും. ഗ്രീന്‍ ടീയില്‍ മുക്കിയ കോട്ടണ്‍ കണ്‍പീലിയില്‍ 30 മിനിറ്റ് വയ്ക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് കണ്‍പീലികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറെ സഹായിക്കും.

Comments: 0

Your email address will not be published. Required fields are marked with *