Flash News

വിപണിയിൽ എത്തും മുമ്പ് സാംസങ് ഗ്യാലക്സി Z ഫോൾഡ് 3 സ്വന്തമാക്കി മോഹൻലാൽ

ഇന്ത്യൻ വിപണിയിൽ ഇറങ്ങും മുൻപ് സാംസങ്ങ് ഗ്യാലക്സി ഫോൾഡ് 3 കരസ്ഥമാക്കി മോഹൻലാൽ. ഇപ്പോൾ പ്രീഓഡർ ലഭ്യമായ ഫോണിന്റെ ഇന്ത്യയിൽ ലഭ്യമല്ലാത്ത കളറാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്.

ഗ്യാലക്‌സി ദ ഫോള്‍ഡ് 3 മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് എത്തുന്നത്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്‍, ഫാന്റം സില്‍വര്‍ എന്നിങ്ങനെ. ഇതിൽ ഫാന്റം സിൽവറാണ് മോഹൻലാൽ ഉപയോഗിക്കുന്നത്.

ഗ്യാലക്‌സി ദ ഫോള്‍ഡ് 3 ഓഗസ്റ്റ് 27 മുതല്‍ യുഎസ്, യൂറോപ്പ്, കൊറിയ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത സാംസങ് വിപണികളില്‍ 1,799.99 ഡോളറിന് (1.3 ലക്ഷം രൂപ) വില്‍പ്പനയ്‌ക്കെത്തിയത്.

5എന്‍എം 64ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്, 126ജിബി റാമും 256ജിബി, 512ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്, അത് ആന്‍ഡ്രോയിഡ് 12 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും.

മടക്കാവുന്ന ഭാഗത്തെ ഒപ്റ്റിമൈസേഷനുകള്‍ക്കായി, ഗ്യാലക്‌സി ദ ഫോള്‍ഡ് 3 മെച്ചപ്പെടുത്തിയ ഫ്‌ലെക്‌സ് മോഡ് ഫീച്ചറുകള്‍, മള്‍ട്ടിആക്റ്റീവ് വിന്‍ഡോ, ഒരു പുതിയ ടാസ്‌ക്ബാര്‍, ആപ്പ് പെയര്‍ എന്നിവയുമായാണ് വരുന്നത്.

Comments: 0

Your email address will not be published. Required fields are marked with *