Flash News

മോൻസന്റെ സാമ്പത്തിക തട്ടിപ്പ് കേസ്; മുൻ പൊലീസ് മേധാവിയുടെ മൊഴി എടുത്തു

മോൻസൻ കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ മൊഴി എടുത്തു. കേസ് അന്വേഷിക്കുന്ന എഡിജിപി ശ്രീജിത്താണ് ബെഹ്റയുടെ മൊഴി എടുത്തത്. സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ മോൻസനുമായി അടുത്ത ബന്ധമായിരുന്നു ബെഹ്റയ്ക്ക് ഉണ്ടായിരുന്നത്. കേസിൽ ഐജി ലക്ഷ്മണയുടേയും എഡിജിപി മനോജ് എബ്രഹാമിന്റേയും മൊഴി എടുത്തിട്ടുണ്ട്. മോൻസന്റെ വീട്ടിൽ പലതവണ ബെ​ഹ്റ സന്ദർശനം നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മോൻസനെതിരായ കേസുകൾ അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു. ഇവരുമായുള്ള മോൻസന്റെ ബന്ധമെന്ത്? സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇരുവരോടും ചോദിക്കാനുള്ളത്. ഇക്കാര്യത്തിൽ ബെ​ഹ്റ ഇതുവരെ പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ കേസിൽ ഉന്നതരുടെയടക്കം മൊഴി എടുത്തത് കോടതിയെ അറിയിക്കും.

Comments: 0

Your email address will not be published. Required fields are marked with *