ചെമ്പരത്തി മുടിയിൽ ഉപയോഗിച്ചാലുള്ള ഗുണങ്ങൾ അറിയാം..

നാട്ടിൻ പുറങ്ങളിൽ സുലഭമായി കാണുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ചെമ്പരത്തി തല മുടി നന്നായി വളരാൻ വളരെ നല്ലതാണ്. ചെമ്പരത്തി താളിയെ കുറിച്ച് നമ്മൾ നിരവധി കേട്ടിട്ടുണ്ട്. എന്നാൽ ചെമ്പരത്തി ഹെയർ പാക്കുകളെ കുറിച്ചോ? ചെമ്പരത്തി പൂ ഉപയോഗിച്ച് നിരവധി ഹെയർ പാക്കുകൾ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഇവ തലമുടിയിൽ തേച്ച് ഉപയോഗിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ, താരൻ, എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും.

തേങ്ങാപ്പാൽ, ചെമ്പരത്തി, തേൻ, തൈര് കറ്റാർവാഴ എന്നീ ചേരുവകൾ ചേർത്താൽ ആദ്യ പാക്ക് തയ്യാറാക്കാം. ഇഞ്ചിയും ചെമ്പരത്തിയും കൂടി അരച്ച് ചേർത്ത് തയ്യാറാക്കാവുന്നതാണ് രണ്ടാമത്തെ ഹെയർ പാക്ക്. മുട്ടയും ചെമ്പരത്തിയും കൂടെ ചേർത്തു യോജിപ്പിച്ചാൽ മറ്റൊരു ഹെയർ പാക്ക് തയ്യാറാക്കാം. കൂടാതെ ആര്യവേപ്പിലയോടൊപ്പം ചെമ്പരത്തി അരച്ച് ചേർത്തും ഹെയർ പാക്ക് തയ്യാറാക്കി എടുക്കാം. ഏതെങ്കിലും ഒരു പാക്ക് തയ്യാറാക്കി ആഴ്ചയിലൊരിക്കൽ തലയിൽ തേച്ചു പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുന്നത് തലമുടിയുമായി സംബന്ധിച്ച് വരുന്ന എല്ലാ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ സഹായകരമാകും.

Comments: 0

Your email address will not be published. Required fields are marked with *