പെ​ഗാസസ് ഫോൺ ചോർത്തൽ; പശ്ചിമ ബംഗാളിൽ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം തുടങ്ങി

പെഗാസസ് ഫോൺ ചോർത്തലിൽ പശ്ചിമ ബംഗാളിൽ ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനം തുടങ്ങി. സർക്കാർ ഏജൻസികൾ വിവരം ചോർത്തിയോ എന്നതും അന്വേഷണ പരിധിയിൽ ഉണ്ട്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ബംഗാൾ അന്വേഷണം ഔദ്യാഗികമായി തുടങ്ങിയത്. ഇതാദ്യമായാണ് ഫോൺ ചോർത്തലിൽ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്. അതേസമയം പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പെഗാസസ് വിഷയത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിച്ചേക്കും. പെഗാസസില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ തീരുമാനം.

Comments: 0

Your email address will not be published. Required fields are marked with *