Flash News

ടി-20 റാങ്കിംഗ്: ഷഫാലിയെ പിന്തള്ളി ബെത്ത് മൂണി ഒന്നാമത്,സ്മൃതി മന്ദനക്ക് മൂന്നാം സ്ഥാനം

വനിതാ ടി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ്മയെ പിന്തള്ളി ഓസീസ് താരം ബെത്ത് മൂണി ഒന്നാമതെത്തി. അടുത്തിടെ കഴിഞ്ഞ ഓസ്ട്രേലിയ-ഇന്ത്യ ടി-20 പരമ്പരയിലെ പ്രകടനങ്ങളാണ് ഇരുവരുടെയും റാങ്കിനെ സ്വാധീനിച്ചത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയാണ് മൂന്നാം സ്ഥാനത്ത്.

പരമ്പരയിൽ ടോപ്പ് സ്കോററായിരുന്നു മൂണി. 2 ഇന്നിംഗ്സുകളിൽ നിന്ന് 95 റൺസാണ് ഓസീസ് താരം നേടിയത്. 754 ആണ് മൂണിയുടെ റേറ്റിംഗ്. മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 22 റൺസ് മാത്രം നേടാനായ ഷഫാലിയ്ക്കാവട്ടെ 726 റേറ്റിംഗുണ്ട്. പരമ്പരയിൽ മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 70 റൺസ് സ്കോർ ചെയ്ത സ്മൃതി 709 റേറ്റിംഗോടെയാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഓസീസ് ക്യാപ്റ്റൻ മെഗ് ലാനിംഗിനെ പിന്തള്ളിയാണ് സ്മൃതി സ്ഥാനം മെച്ചപ്പെടുത്തിയത്.

ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ അഞ്ചാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ ജെസ് ജൊനാസനെ മറികടന്നാണ് ദീപ്തി അഞ്ചാമത് എത്തിയത്. 685 ആണ് ദീപ്തിയുടെ റേറ്റിംഗ്. സ്മൃതിയെക്കാൾ ഒരു റേറ്റിംഗ് മാത്രം പിന്നിലാണ് ജെസ്. ഇംഗ്ലണ്ടിൻ്റെ സോഫി എക്ലസ്റ്റൺ, സാറ ഗ്ലെൻ എന്നിവർ യഥാക്രമം ഒന്നാമതും രണ്ടാമതും തുടരുകയാണ്.

ഓൾറൗണ്ടർമാരുടെ പട്ടികയിൽ മാറ്റമില്ല. ന്യൂസീലൻഡിൻ്റെ സോഫി ഡിവൈൻ, ഇംഗ്ലണ്ടിൻ്റെ നതാലി സിവർ, സ്കോട്‌ലൻഡിൻ്റെ കാതറിൻ ബ്രൈസ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. ഇന്ത്യയുടെ ദീപ്തി ശർമ്മ നാലാമതുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *