സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറക്കും

ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ബാറുകളും ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ഇന്ന് തുറക്കും. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും പ്രവര്‍ത്തനം. ഇത് സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ എക്സൈസ് പുറത്തിറക്കും.

നേരത്തെ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യശാലകള്‍ തുറന്നിരുന്നില്ല. ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഷോപ്പുകള്‍ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാല്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍, വൈകിട്ടോടെ ഷോപ്പുകള്‍ തുറക്കാന്‍ റീജനല്‍ മാനേജര്‍മാര്‍ നിര്‍ദേശം നല്‍കി.

Comments: 0

Your email address will not be published. Required fields are marked with *