കൊവിഡ് ബാധിച്ചവർ ശ്രദ്ധിക്കൂ
‘ലോംഗ് കൊവിഡ്’ അഥവാ കൊവിഡ് ബാധിക്കപ്പെട്ടവരിൽ പിന്നീട് ദീർഘകാലത്തേക്ക് കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചകളിൽ നിറയുന്നുണ്ട്. കൊവിഡ് ബാധിച്ചിട്ടുള്ള ദിവസങ്ങളെക്കാൾ ഒരുപക്ഷേ വിഷമതകൾ നിറഞ്ഞതായിരിക്കും ‘ലോംഗ് കൊവിഡ്’ ദിനങ്ങളെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴിതാ ചൈനയിൽ നടന്നൊരു പഠനത്തിന്റെ റിപ്പോർട്ട് കൂടി പുറത്തുവരുമ്പോൾ ‘ലോംഗ് കൊവിഡ്’ എത്രമാത്രം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്ന് വ്യക്തമാവുകയാണ്. കൊവിഡ് ഗുരുതരമായ രീതിയിൽ ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തവരിൽ ഒരു വിഭാഗം പേർക്ക് രണ്ട് വർഷത്തോളമെങ്കിലും ‘ലോംഗ് കൊവിഡ്’ പ്രശ്നങ്ങൾ കാണാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. തീവ്രത കുറഞ്ഞ രീതിയിൽ കൊവിഡ് ബാധിക്കപ്പെട്ടവരാണെങ്കിൽ അവർ രണ്ടാഴ്ച കൊണ്ട് തന്നെ രോഗമുക്തി നേടും. ആറാഴ്ചയോ അതിലധികമോ എടുത്ത് രോഗമുക്തി നേടിയവരാണെങ്കിൽ അത് ഗുരുതരമായ അവസ്ഥയായിരുന്നു എന്ന് അനുമാനിക്കാം. ഇത്തരക്കാരിൽ പകുതി പേർക്കെങ്കിലും നീണ്ട കാലത്തേക്ക് ‘ലോംഗ് കൊവിഡ്’ കാണാമെന്നാണ് പഠനം പറയുന്നത്. 2020ൽ കൊവിഡ് ബാധിക്കപ്പെട്ട രോഗികളുടെ പിന്നീടുള്ള കേസ് വിശദാംശങ്ങൾ വച്ചാണ് ഗവേഷകർ പഠനം നടത്തിയിട്ടുള്ളത്. ‘കൊവിഡ് ബാധിക്കപ്പെട്ട് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ, അല്ലെങ്കിൽ ഗുരുതരമായി കൊവിഡ് ബാധിക്കപ്പെട്ടവർ എന്നിവരിൽ പകുതിയോളം പേരിലെങ്കിലും ലോംഗ് കൊവിഡ് രണ്ട് വർഷത്തോളമെല്ലാം നീണ്ടുനിൽക്കുന്നുവെന്നാണ് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങൾ രോഗികൾ തന്നെ രോഗം ഭേദമായ ശേഷം സ്വയം നിരീക്ഷിച്ച് തിരിച്ചറിയേണ്ടതാണ്…’- പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ബിൻകാവോ പറയുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom