സൂക്ഷിക്കുക:കുട്ടികള്‍ക്കിടയില്‍ തക്കാളിപ്പനി

സൂക്ഷിക്കുക:കുട്ടികള്‍ക്കിടയില്‍ തക്കാളിപ്പനി

കുട്ടികളുടെ ആരോഗ്യനിലയിൽ വലിയ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടതാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ഇപ്പോളിതാ വയനാട് ജില്ലയിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു പിടിക്കുന്നു. മൂപ്പൈനാട്,പടിഞ്ഞാറത്തറ,പേര്യ ഭാഗങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗാവസ്ഥ സ്ഥിരീകരിച്ചു. ഓക്കാനം, ഛര്‍ദി, ക്ഷീണം, പൊതുവായ അസ്വാസ്ഥ്യം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും കൈപ്പത്തികളിലും പാദങ്ങളിലും നിതംബങ്ങളിലും ചിലപ്പോള്‍ ചുണ്ടുകളിലും കുമിളകളോ അതു പൊട്ടിയുള്ള വ്രണങ്ങളോ ഉണ്ടാകാം. ജില്ലയിലെ വിവിധഭാഗങ്ങളില്‍നിന്ന് രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആശങ്കപ്പെടേണ്ട രീതിയില്‍ പകര്‍ച്ചവ്യാധി പടരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. എങ്കിലും പ്രത്യേക ശ്രദ്ധ നല്‍കാനും പ്രാദേശികമായി ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും യോഗം തീരുമാനിച്ചു.കുട്ടികളില്‍ രോഗബാധ സ്ഥിരീകരിച്ചാല്‍ ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. മൂപ്പൈനാട് രൂപപ്പെട്ട ചെറിയ ക്ലസ്റ്റര്‍ സമയോചിതമായ ഇടപെടലുകളിലൂടെ നിയന്ത്രിക്കാനായെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. സാധാരണഗതിയില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് രോഗം ബാധിക്കുന്നത്. പൊതുവേ ചെറിയ കുഞ്ഞുങ്ങളായിരിക്കും രോഗബാധിതര്‍. കടുത്ത പനിക്കൊപ്പം കാലിലും കൈയിലും വായിലും ചുവന്ന കുമിളകള്‍പോലെ തുടുത്തുവരും. വേനല്‍ക്കാലമായതിനാല്‍ ഇതു ചൂടുകുരുവാണെന്നും തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *