കാറിടിച്ച് കൊല്ലും,അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും:പോരാടാൻ ഒരുങ്ങി ഭാഗ്യലക്ഷ്മി

താൻ അതിജീവിതയ്‌ക്കൊപ്പം നിലക്കൊള്ളുന്നുവെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു ഭാഗ്യലക്ഷ്മി.അതേ തുടർന്ന് നടി പറയുന്നു അതിജീവിതയ്‌ക്കൊപ്പം നിന്ന് പോരാടുമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.കേസ് നാളെ ഒരു പഠനവിഷയമാക്കണമെങ്കില്‍ അതിജീവിതയ്ക്ക് നീതി കിട്ടിയേ പറ്റൂ. എന്തൊക്കെ നേരിടേണ്ടി വന്നാലും അതിനായി പോരാടുക തന്നെ ചെയ്യും. എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ. അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകും. അല്ലെങ്കില്‍ കാറിടിച്ച് കൊല്ലും, അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും. എന്നാലും വേണ്ടില്ല താൻ അതിജീവിതയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

”അതിജീവിതയ്ക്ക് നീതി കിട്ടിയേ പറ്റൂ. എന്തൊക്കെ നേരിടേണ്ടി വന്നാലും അതിനായി പോരാടുക തന്നെ ചെയ്യും. എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ. അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകും. അല്ലെങ്കില്‍ കാറിടിച്ച് കൊല്ലും, അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും. ഇതൊക്കെ അല്ലേ സംഭവിക്കുക. എന്നാലും വേണ്ടില്ല. ഇവിടെ നീതി നടപ്പിലായേ പറ്റൂ. ആരാണ് ഇതിന്റെ എല്ലാം പിന്നില്ലെന്ന് സമൂഹത്തിന് മുന്നില്‍ കാണിച്ച് കൊടുത്തേ പറ്റൂ.കോടതിയെന്ന് പറയുന്നത്, പബ്ലിക് പ്രോസിക്യൂട്ടര്‍ സംസാരിക്കുമ്പോഴേക്കും പരമ പുച്ഛത്തോട് കൂടി പ്രതിഭാഗത്തെ നോക്കി അവര്‍ തമ്മിലാണ് ആശയവിനിമയം നടത്തുന്നത്. വീഡിയോ ചോര്‍ന്നതിന് നിങ്ങളുടെ കൈയില്‍ എന്താണ് തെളിവെന്ന് അല്ല കോടതി ചോദിക്കേണ്ടത്. ശക്തമായ അന്വേഷണത്തിന് ഉത്തരവിടുകയാണ് വേണ്ടത്. അതിജീവിതയ്ക്കൊപ്പമാണ്, അവള്‍ക്ക് നീതി കിട്ടണമെന്ന് പറയേണ്ടിടത്താണ് കോടതി പരിഹസിക്കുന്നത്. പ്രോസിക്യൂട്ടറെയും അന്വേഷണ ഉദ്യോഗസ്ഥരെയും പരിഹസിക്കുന്നു. എന്താണ് ഇവിടെ നടക്കുന്നത്. എങ്ങോട്ടാണ് ഇനി പോകേണ്ടത്. ഭയമാണ്.”-ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *