വാക്സിനും അയച്ചില്ല,പണവും വാങ്ങിയില്ല; ബ്രസീലിലെ കോവാക്സിൻ വിവാദത്തിൽ ഭാരത് ബയോടെക്

ബ്രസീലിലേക്ക് കൊവാക്സിന്‍ അയച്ചിട്ടില്ലെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് .കൊവാക്സിന്‍ ഓര്‍ഡറുകള്‍ പിന്‍വലിക്കുന്നതായുളള ബ്രസീലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കമ്പനി. ബ്രസീലുമായി എട്ടു മാസത്തോളം ചര്‍ച്ചകള്‍ നടത്തിയിരുന്നു എങ്കിലും പടിപടിയായാണ് ഓരോ തീരുമാനങ്ങളും കൈക്കൊണ്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഡോസിന് 20 യു എസ് ഡോളര്‍ എന്ന നിരക്കിലാണ് ബ്രസീല്‍ കൊവാക്സിന്‍ വാങ്ങാന്‍ സമ്മതിച്ചത്. 324 മില്ല്യണ്‍ യു എസ് ഡോളര്‍ നിരക്കില്‍ 20 മില്ല്യണ്‍ കൊവാക്സിന്‍ ഡോസുകള്‍ ആണ് ബ്രസീല്‍ ഭാരത് ബയോടെക്കില്‍ നിന്ന് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നത്. അഴിമതി ആരോപണത്തെ തുടർന്നാണ് ബ്രസീൽ വാക്സിൻ കരാറിൽ നിന്ന് പിൻമാറിയത്.

Comments: 0

Your email address will not be published. Required fields are marked with *